NEWS
കൊയിലാണ്ടി കൂട്ടം സ്വീകരണം നൽകി
06/02/2025 05:35 PM IST

HIGHLIGHTS
ദോഹ:സ്വകാര്യ സന്ദർശനാർത്ഥം കൊയിലാണ്ടി യിൽ നിന്നും ദോഹയിലെത്തിയ കൊയിലാണ്ടി - യു എ ഇ സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ അബ്ദുൽ ഖാദർ പരപ്പാളകത്തിന് കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ എക്സികുട്ടീവ് ദോഹയിൽ സ്വീകരണം നൽകി.
ജനറൽ സിക്രട്ടറി അനിൽ പൂക്കാട് സ്വാഗതം പറഞ്ഞ യോഗം പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷം വഹിച്ചു. ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ്സ ഉദ്ഘാടനം ചെയ്തു. ട്രഷറർ അഹമ്മദ് മൂടാടി അബ്ദുൽ ഖാദർ നെ സദസ്സിന് പരിചയപ്പെടുത്തി. കെ കെ വി മുഹമ്മദ് അലി, മുസ്തഫ എം വി, ഷബീബ് ആർ എം എസ്, മൻസൂർ പി കെ , അബ്ദുൽ ഗഫൂർ കാവും വട്ടം, സുനിൽ മീത്തൽ, ജാസിർ ആമീൻ, ഷഫീക് പി എ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











